സമൂഹവിരുദ്ധരെ അമര്‍ച്ചചെയ്യണം

ഊരകം : മാലാപറമ്പ് അങ്ങാടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടവും വാര്‍ത്താബോര്‍ഡും നശിപ്പിച്ചതില്‍ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധിച്ചു. കെ. സറഫു അധ്യക്ഷത വഹിച്ചു. എം. അന്‍വര്‍, എം.ടി. ഇഖ്ബാല്‍, കെ. സാലിം, പി.കെ. ഇല്യാസ്, ഇ.കെ. ജാബിര്‍, കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. സമൂഹവിരുദ്ധരെ അമര്‍ച്ചചെയ്യണമെന്ന് മാസ് ജൂനിയര്‍ ക്ലബ് ആവശ്യപ്പെട്ടു. യു.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. സുലൈമാന്‍, കെ.വി. അബ്ദുപ്പ, കെ.കെ. ആഷിഖ്, കെ.വി. ഗഫൂര്‍, കെ.കെ. രതീഷ്, കെ.പി. സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.