ഇമാം ശാഫി അക്കാദമി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്ന്

കുമ്പള: ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ നടക്കുന്ന ജല്‍സഃ സീറതു ഇമാം ശാഫി (റ) ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്ന് വെളളി രാത്രി 7:00 മണിക്ക് ശൈഖുനാ എം. എ ഖാസിം മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കും. സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴി മല കൂട്ടു പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും. ആനമങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും. സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ടി. പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ പൊസോട്ട്, ഖാസി. പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഹാജി വി.കെ അബൂക്കര്‍ മുസ്ലിയാര്‍, മാഹിന്‍ മുസ്ലിയാര്‍ ചെറുകുന്ന്. തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകിട്ട് 4:00 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബി. കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മുട്ടം സയ്യിദ് കുഞ്ഞി ക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, ഡോ.പി.എ പി.എ ഇബ്രാഹിം ഹാജി, പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ, സി.ടി അഹ്മദ്‌ലി ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്, ഡോ.ഫസല്‍ റഹ്മാന്‍, ചെര്‍ക്കളം അബ്ദുല്ല , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ , മെട്രോ മുഹമ്മദ് ഹാജി, ഡോ. ഫക്രുദ്ധീന്‍ കുന്നില്‍, എ.ജി.സി ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
- Imam Shafi Academy