ഭക്തി സാന്ദ്രമായി ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മളനം
ഹിദായ നഗര്‍: മിഅ്‌റാജ് രാവിനോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഭക്തിസാന്ദ്രമായി. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന സമ്മേളനം
കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. അധാര്‍മികതകള്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് വിശ്വാസികള്‍ക്ക്
കരുത്തേകേണ്ടെത് അചഞ്ചലമായ വിശ്വാസവും ജീവിത വിശുദ്ധിയുമാണെന്ന് ഖാദി പറഞ്ഞു.
സാമൂഹിക നന്മക്ക് വേണ്ടിയാണ് വിശ്വാസി ജീവിതം വിനിയോഗിക്കേണ്ടതെന്നും കപട ജീവിതം
വിശ്വാസിക്ക് വേണ്ടതല്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പി്ച്ചു.
ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
അധ്യക്ഷത വഹിച്ചു. ഹാദിയ സി.എസ്.ഇ ബുക്
പ്ലസ് പുറത്തിറക്കിയ ശൈഖുനാ സൈനുല്‍ഉലമാ ഓര്‍മ പുസ്തകം രണ്ടാം പതിപ്പിന്റെ
പ്രകാശനം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിക്ക് നല്‍കി
പ്രകാശനം ചെയ്തു.
സ്വാലിഹ് ഹുദവി തൂത മിഅ്‌റാജ്ദിന സന്ദേശ പ്രഭാഷണ നടത്തി.
ദിക്‌റ് ദുആ സദസ്സിനും സമാപന പ്രാര്‍ത്ഥനക്കും കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ്
കോയ തങ്ങള്‍ നേതൃത്വം നല്‍കി.
അസര്‍ നമസ്‌കാരാനന്തരം നടന്ന ഖുര്‍ആന്‍ പാരായണ സ്വലാത്ത് ദുആക്ക്
സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറിയും നേതൃത്വം നല്‍കി.
വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ശാഹുല്‍ ഹമീദ് ജമലുല്ലൈലി, ജിഫ്രി
തങ്ങള്‍ കക്കാട്,
ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം
സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കാളാവ് സൈദലവി മുസ്‌ലിയാര്‍, സൈദാലവി ഫൈസി കോറാട്, കുട്ടി
മൗലവി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കെ.സി
മുഹമ്മദ് ബാഖവി കിഴിശ്ശേരി,
ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹസന്‍കുട്ടി
ബാഖവി കിഴിശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University
- Darul Huda Islamic University