അമൂല്യ ഗ്രന്ഥശേഖരങ്ങളുമായി ഫത്‌ഹുല്‍ മുഈന്‍ എക്‌സ്‌പോ ഏപ്രില്‍ 15 ന്‌

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസ്വൂലുല്‍ ഫിഖ്‌ഹ്‌ സംഘടിപ്പിക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച്‌ നടത്തുന്ന ഫത്‌ഹുല്‍ മുഈന്‍ എക്‌സ്‌പോ ഏപ്രില്‍ 15 ന്‌ ആരംഭിക്കും. ഫത്‌ഹുല്‍ മുഈനിന്റെ അമൂല്യമായ കൈയെഴുത്ത്‌ പ്രതികളും വിരളമായ അനുബന്ധരചനകളുമാണ്‌ എക്‌സ്‌പോ പ്രദര്‍ശിപ്പിക്കുന്നത്‌. പത്തിലധികം ഫത്‌ഹുല്‍ മുഈന്‍ കൈയെഴുത്ത്‌ പ്രതികളും ഇരുപതിലധികം തഅ്‌ലീഖാത്തുകളും നിരവധി കാവ്യരചനകളും വിവര്‍ത്തനങ്ങളും എക്‌സ്‌പോ ഉള്‍കൊള്ളുന്നു.
താഴേക്കോട്‌ കുഞ്ഞലവി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സൈതാലി മുസ്‌ലിയാര്‍, കൈപ്പുറം കോയണ്ണി മുസ്‌ലിയാര്‍, കുഞ്ഞാമു ഫൈസി, കരിങ്കപ്പാറ മുഹമ്മദ്‌ മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, കെ. വി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൂറ്റനാട്‌, മറ്റത്ത്‌ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങി അനേകം പണ്ഡിതരുടെ തഅ്‌ലീഖാത്തുകള്‍ എക്‌സ്‌പോ പ്രദര്‍ശിപ്പിക്കുന്നു.
ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ തഅ്‌ലീഖ്‌ ഉള്‍കൊണ്ട ഇആനതു ത്ത്വാലിബീന്‍, തര്‍ശീഹുല്‍ മുസ്‌തഫീദീന്‍, പ്രഥമ വ്യാഖ്യാന ഗ്രന്ഥമായ ഇആനത്തുല്‍ മുസ്‌തഈന്‍, അലിയ്യു ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അന്നഖ്‌ശബന്ദിയുടെ തന്‍ശീത്വുല്‍ മുത്വാലിഈന്‍, അഹ്‌മദ്‌ ശീറാസിയുടെ ഹാശിയത്തുശ്ശീറാസീ, കെ. കെ അബൂബക്‌ര്‍ ഹസ്‌റത്തും നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരും ചേര്‍ന്ന്‌ രചന നിര്‍വഹിച്ച ഫത്‌ഹുല്‍ മുല്‍ഹിം, കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ഹാശിയ, ഇന്തോനേഷ്യ ജാവയിലെ മുഹമ്മദ്‌ നവവി രചിച്ച നിഹായത്തുസ്സൈന്‍ എന്നിവ എക്‌സ്‌പോയിലെ ആകര്‍ഷകമായ ഗ്രന്ഥശേഖരങ്ങളാണ്‌.
കൂടാതെ അഞ്ച്‌ മലയാള വിവര്‍ത്തനങ്ങള്‍, ഹനീഫ ദാരിമിയുടെ കന്നട പരിഭാഷ, ചാലിലകത്ത്‌ അബ്ദുല്ല ഹാജിയുടെ ഇആനത്തുത്ത്വാലിബീനിന്റെ അറബി മലയാള പരിഭാഷ എന്നിവയും കാവ്യരചനകളായ ഇബ്‌നു ഹുസൈന്‍ മുഹമ്മദ്‌ അന്നുഖത്വിയുടെ ഫര്‍ളുല്‍ ബശര്‍ ഫീ തസ്‌ഹീലി ഹിഫ്‌ളിസ്സ്വദ്‌ര്‍, വാടാനപ്പള്ളി മുഹമ്മദ്‌ ബ്‌നു ഹസന്‍ ഹാജിയുടെ മന്‍ളൂമത്തു ലുബാബി ഫത്‌ഹില്‍ മുഈന്‍, അതിന്റെ വ്യാഖ്യാനമായ ഫത്‌ഹുര്‍റശീദ്‌ ഫീ ഫറാഇളില്‍ അബീദ്‌ തുടങ്ങി അനേകം അമുല്യമായ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനമാണ്‌ ഫത്‌ഹുല്‍ മുഈന്‍ എക്‌സ്‌പോ.
എക്‌സ്‌പോ ഉദ്‌ഘാടനം ശനി രാവിലെ കോഴിക്കോട്‌ ഖാളി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിക്കും.
- Darul Huda Islamic University