ആനക്കര മഖാം: ഒന്നാം ഉറൂസ് മുബാറക് 21 മുതല്‍

ആനക്കര: സമസ്ത പ്രസിഡന്റായിരുന്ന ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരുടെ ഒന്നാം ഉറൂസ് മുബാറക് 21 മുതല്‍ 23 വരെ തിയതികളില്‍ നടക്കും. 21 ന് വൈകിട്ട് നാലിന് എം.വി ഇസ്മാഈല്‍ മുസ്്‌ലിയാര്‍ കുമരനല്ലൂര്‍ പതാക ഉയര്‍ത്തും. 4.15 ന് ദുആ മജ്‌ലിസിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍, യു.പി.മുഹമ്മദ് മുസ്്‌ലിയാര്‍ മാത്തൂര്‍, ടി.ടി അബ്ദുല്ലകുട്ടി ബാഖവി ആലൂര്‍ നേതൃത്വം നല്‍കും.
6.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനാകും. ജി.എം സ്വലാഹുദിന്‍ ഫൈസി, സിംസാറുല്‍ ഹഖ് ഹുദ്‌വി പ്രഭാഷണം നടത്തും.വി.ടി ബല്‍റാം എം.എല്‍.എ, എം.എം മുഹ്‌യിദ്ദീന്‍ മൗലവി ആലുവ സംബന്ധിക്കും.
22ന് രാവിലെ 9. 30 ന് നടക്കുന്ന പണ്ഡിത സദസ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. വൈകിട്ട് 6.30 ആത്മീയ സംഗമത്തില്‍ ചെമ്പലങ്ങാട് മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. മന്ത്രി കെ.ടി.ജലീല്‍ വിശിഷ്ടാഥിതിയായിരിക്കും. അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും.
23 ന് രാവിലെ 10 ന് യൂത്ത് മീറ്റ് സയ്യിദ് ശിഹാബുദീന്‍ ജിഫ്‌രി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ അധ്യക്ഷനാകും. സി.എച്ച് ത്വയ്യിബ് ഫൈസി, സ്വാലീഹ് അന്‍വരി ചേകനൂര്‍ പ്രഭാഷണം നടത്തും.
വൈകിട്ട് 6.30 ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഡോ.സി.പി ബാവഹാജി, ഹൈജി കെ.വി മുഹമ്മദ് ഐലക്കാട് സംബന്ധിക്കും.