വര്‍ഗീയ ശക്തികളെ തിരിച്ചറിയണം: എസ്.എം.എഫ്

വാദീഖുബ : നൂറായിരം വര്‍ഷത്തെ മഹിതമായ സഹിഷ്ണുത നിലനിന്ന ഭാരതത്തില്‍ മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തി വംശീയ മതിലുകള്‍ ഉയര്‍ത്തി അധികാരമുറപ്പിക്കാന്‍ തല്‍പര കക്ഷികള്‍ നടത്തുന്ന നീക്കം ഭരണഘടന അനുവദിച്ച മാര്‍ഗം ഉപയോഗപ്പെടുത്തി തടയാന്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഓരോ ഭാരതീയനും കഴിയണം. എല്ലാ മനുഷ്യാവകാശങ്ങളേയും മാനിക്കാനുള്ള മനസ് പാകപ്പെടുത്താന്‍ മത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിശ്രമിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. 

മഹല്ലുകളെ ശിഥിലീകരിക്കുന്നവരെ ഒറ്റപ്പെടുത്തുക 

ഇസ്‌ലാമിക നവോത്ഥാനങ്ങളുടെ അടിസ്ഥാന ഇടമായ മഹല്ലുകള്‍ ശിഥിലീകരിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കം സത്യവിശ്വാസികള്‍ തിരിച്ചറിയണം. പള്ളിമദ്‌റസകള്‍ ഉയര്‍ത്തുന്ന സത്യസന്ധതയുടെ ഭാഗം തകര്‍ത്ത് സ്ഥാപന കൈയേറ്റങ്ങളും വ്യവഹാരങ്ങളും നടത്തുന്ന മത വിരുദ്ധശക്തികളെ പ്രതിരോധിക്കാന്‍ സമസ്തയുടെ തണലില്‍ ഒത്തുചേരാന്‍ എല്ലാ വിശ്വാസികളോടും യോഗം ആവശ്യപ്പെട്ടു.