തൃശൂര്‍: ജീവകാരുണ്യ സാമൂഹിക രംഗത്ത് നിശ്ശബ്ദമായി സേവനം കാഴ്ച വക്കുന്ന ലൗഷോര്‍ വി കെ ഹംസ സാഹിബിന് മാനവ സൗഹൃദ പുരസ്‌കാരം നല്‍കി ആദരിച്ചു. അനാഥ അഗതികളെ സംരക്ഷിക്കുന്നതിനും നിരാലംബരായ രേഗികള്‍ക്ക് സഹായം എത്തിക്കലും തുടങ്ങി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യവസായിയും കെട്ടിട നിര്‍മ്മാണ രംഗത്ത് പ്രശസ്തരായ ലൗഷോര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ വി കെ ഹംസ സാഹിബിന്എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ മദീനാ പാഷനില്‍ വച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം നല്‍കിയത്. ലളിതമായ. ജീവിതം നയിക്കുകയും സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അര്‍ഹരായവരെ കണ്ടെത്തി നേരിട്ട് സഹായങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് വി കെ ഹംസ സാഹിബ്. അദ്ദേഹത്തിന്റെ ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമുളള അംഗീകാരമായാണ് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി മാനവ സൗഹൃദ പുരസ്‌കാരം നല്‍കി വി കെ ഹംസ സാഹിബിനെ ആദരിച്ചത്. തൃശൂര്‍ ശക്തന്‍ ബസ്സ് സ്റ്റാന്റിന്റെ പരിസരത്ത് ഹുദൈബിയ്യ നഗറില്‍ നടന്ന പുരസ്‌കാര സമര്‍പ്പണത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ എം എം മുഹിയുദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, സുപ്രഭാതം ഡയറക്ടര്‍ എ വി അബൂബക്കര്‍ ഖാസിമി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, സെക്രട്ടറി ഇ പി ഖമറുദ്ദീന്‍, തൃശൂര്‍ ഡി സി സി വൈസ് പ്രസിഡന്റ് ജോസ് വളളൂര്‍, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്രാഹിം അന്‍വരി പഴയന്നൂര്‍, സമര്‍ഖന്ദ് കള്‍ച്ചറല്‍ സെന്റര്‍ ട്രഷറര്‍ സി എ റഷീദ് നാട്ടിക, സിദ്ധീഖ് മുസ്‌ലിയാര്‍ പട്ടിക്കര, ടി എസ് മമ്മി സാഹിബ്, മുഹിയുദ്ദീന്‍ ആറ്റൂര്‍, ഇബ്രാഹിം ഫൈസി പഴുന്നാന, ഷാഹിദ് കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പന്തല്ലൂര്‍, ഹാഫിസ് മുഈനുദ്ദീന്‍, കെ എം മുഹമ്മദ് ആറ്റൂര്‍, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, സിദ്ധീഖ് ഫൈസി മങ്കര, ഷാഹുല്‍ കെ പഴുന്നാന, നാസര്‍ ഫൈസി കരൂപടന്ന, അമീന്‍ കൊരട്ടിക്കര, സുലൈമാന്‍ ദാരിമി, എം എച്ച് നൗഷാദ്, സൈഫു പാലപ്പിളളി, സലാം എം എം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur