കുവൈത്ത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

ഹിദായ നഗര്‍: കുവൈത്തിലെ ഔഖാഫ് മന്ത്രാലയം നേരിട്ടുനടത്തുന്ന രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
ഏപ്രില്‍ 12-19 വരെ തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റിയിലാണ് രാജ്യാന്തര മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണിക്കിനു മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
ദാറുല്‍ഹുദായിലെ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ ഹാഫിള് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴിപ്പിലങ്ങാട് എന്നീ വിദ്യാര്‍ത്ഥികളാണ് രാജ്യാന്തര ഖുര്‍ആന്‍ ഹോളി അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്.
ഖുര്‍ആന്‍ പരായണം, മനഃപാഠം എന്നീ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ദാറുല്‍ഹുദാക്കു ഇത് രണ്ടാം തവണയാണ് രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മത്സത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. 2013 ലെ ദുബൈ ഇന്റര്‍ നാഷണല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലും സര്‍വകലാശാലക്കു അവസരം ലഭിച്ചിരുന്നു.
ദാറുല്‍ഹുദാക്ക് കീഴിലുള്ള ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നാണ് ഇരുവരും ഖുര്‍ആന്‍ മനപാഠമാക്കിയത്. മലപ്പുറം വെള്ളില സ്വദേശി കുട്ടേരി അബ്ദുല്‍ഖാദിര്‍-റാബിയ ദമ്പതികളുടെ മകനായ ഹാഫിള് മുനീര്‍ ഖുര്‍ആന്‍ പരായണ മത്സരത്തിലും തലശ്ശേരി മുഴിപ്പിലങ്ങാട് മുല്ലപ്പുറം പുതിയപുരയില്‍ പരേതനായ ബശീര്‍ ഹാജി-സീനത്ത് ദമ്പതികളുമായ മകനായ ഹാഫിള് മുഹമ്മദ് ഹഫിയ്യ് ഖുര്‍ആന്‍ മനഃപാഠ വിഭാഗത്തിലും മത്സരിക്കും.
ഒരാഴ്ചത്തെ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവരും 12 ന് കുവൈത്തിലേക്ക് തിരിക്കും
ഫോട്ടോ: കുവൈത്തിലെ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളായ ഹാഫിള് മുഹമ്മദ് മുനീര്‍ വെള്ളില, ഹാഫിള് മുഹമ്മദ് ഹഫിയ്യ് മുഴിപ്പിലങ്ങാട്
- Darul Huda Islamic University