പട്ടിക്കാട് ജാമിഅ നൂരിയ്യ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നടപ്പാക്കുന്ന ദേശീയ ദൗത്യ പദ്ധതിയുടെ ഭാഗമായി മേഖലാ സംഗമങ്ങള്‍ നടത്തി. വടക്കന്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയുടെ അതിര്‍ത്തി പ്രദേശങ്ങളുംകേന്ദ്രീകരിച്ച് നടപ്പാക്കുന്ന ബീജാപ്പൂര്‍ പ്രൊജക്ടിന്റെ പ്രചരണാര്‍ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
ഈ പ്രദേശങ്ങളില്‍ വളരെ പിന്നോക്കം നില്ക്കുന്ന മുസ്്ലിം ജനവിഭാഗങ്ങളുടെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയും ധാര്‍മ്മിക സംസ്കാരവും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രാഥമിക മദ്രസ്സകള്‍ , പ്രബോധക പരിശീലന പരിപാടികള്‍, മുഅല്ലിം ട്രൈനേഴ്സ് സെന്റര്‍, ഹാഫിളുമാര്ക്കുള്ള പഠന കേന്ദ്രം തുടങ്ങിയവയാണ് ബീജാപ്പൂര്‍ പ്രൊജക്ടിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുക.
പദ്ധതിയുടെ പ്രചരണാര്‍ഥം ദക്ഷിണ കന്നട ജില്ലയിലെ തോഡാറില് നടന്ന ദഅ്വാ കോണ്‍ഫറന്‍സ് സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ഉസ്മാന് ഫൈസി തോഡാര് അദ്ധ്യക്ഷനായി. അബദുല്‍ മജീദ് ദാരിമി കുമ്പ്ര, റിയാസ് ഫൈസി കക്കിഞ്ച, അബ്ദുല്‍ കരീം ദാരിമി, അശ്ഫഖ് ഫൈസി നന്താവര, സ്വദഖതുല്ല ദാരിമി, അബ്ദുല്‍ സമദ് ഹനീഫി പ്രസംഗിച്ചു.
ഹുബ്ലിയില്‍ നടന്ന പ്രചരണ കണ്വെന്ഷന് റമളാനില്‍ നടത്തേണ്ട ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയ്യാറാക്കി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പുത്തനഴി മൊയ്തീന്‍ഫൈസി ഉദ്ഘാടനം ചെയ്തു. കമാലി അന്‍വര്‍ ഫൈസി , ഇസ്ഹാഖ് ഹാജി തോഡാര്,മൗലാനാ അബ്ദുറഹ്മാന് അദ്ദാഇ, അനീസ് കൗസരി, റഫീഖ് ഹുദവി കോലാര്‍, ഉവൈസ് മന്‍സരി ഹുബ്ലി, അശ്റഫലി പടന്ന, മുഹമ്മദ് ശാഫി , ലത്തീഫ് മലബാര്‍, ഇല്ല്യാസ് തോഡാര്, അശ്റഫ് തോഡാര്, നൗശാദ്, റസാഖ് പേരാല്‍, ഹനീഫ കെ.ബി, ബിലാല്‍ കെബി, നവാസ് അജ്മീരിയ്യ, സഈദ് ഹുദവി (ഗുജറാത്ത്), ശാഫി എം എസ്.ടി പ്രസംഗിച്ചു.
കുന്താപുരയില്‍ നടന്ന പരിപാടി ഇസ്ഹാഖ് ഹാജി തോഡാര് ഉദ്ഘാടനം ചെയ്തു. ഹമീദ് ഹാജി കുന്താപുര,ശുക്കൂര്‍ ഹാജി ഉപ്പിനങ്ങാടി, അബുസ്വാലിഹ് കണ്ണങ്കാര്‍ പ്രസംഗിച്ചു.
ഫോട്ടോ ; ഹുബ്ലിയില്നടന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന് പ്രചാരണ കണ്വെന്ഷന് സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ പുത്തനഴി മൊയതീന് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

- Secretary Jamia Nooriya