തൃക്കാക്കര: കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തൃക്കാക്കര മുണ്ടംപാലം ഹുദൈബിയ നഗരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ മദീനപാഷന് ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഡെലിഗേറ്റ് മീറ്റ് നടക്കും.
രാവിലെ എട്ടിന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ഡെലിഗേറ്റ് മീറ്റ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വര്‍ക്കിംങ് ചെയര്മാന് ജഅ്ഫര്‍ ഷെരീഫ് വാഫി അധ്യക്ഷത വഹിക്കും.
ഗ്രാന്റ് അസംബ്ലിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ നേതൃത്വം നല്‍കും. മുന്‍ അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. കെ.എ ജലീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹാഫിസ് അബ്ദുറഹ്മാന് അന്‍വരി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ത്വയ്യിബ് ഫൈസി, സലാം ഫൈസി അടിമാലി, എം.ടി അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം നിയുക്ത മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, പി.ടി തോമസ്, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എമാരായ എ.എം യൂസുഫ്, പി രാജു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ സമസ്ത ജില്ലാ നേതാക്കളായ ഇ.എസ് ഹസ്സന് ഫൈസി, ഐ.ബി ഉസ്മാന് ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവരെ ആദരിക്കും.
സ്വാഗതസംഘം ചെയര്മാന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടേയും പോഷക സംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ ഫൈസല്‍ കങ്ങരപ്പടി അറിയിച്ചു.