വാദീഖുബാ (ദേശമംഗലം): സാമൂഹിക ഉത്ഥാനത്തിന്റെയും വിദ്യാഭ്യാസ ജാഗരണത്തിന്റെയും അനിവാര്യതപകര്‍ന്ന് മഹല്ല് ശാക്തീകരണ പ്രതിജ്ഞയുമായി സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. രണ്ടുദിവസങ്ങളിലായി തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജിലെ വാദീഖുബായില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി അയ്യായിരത്തോളം മഹല്ല് ഭാരവാഹികളാണ് പങ്കെടുത്തത്.
മഹല്ല് ശാക്തീകരണത്തിനും ജാഗരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനരീതികള്‍ ദേശീയാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്ത സമ്മേളനം സുന്നി മഹല്ല് ഫെഡേഷന്റെ ചരിത്രത്തിലെ പ്രധാന വഴിത്തിരിവാകും. പ്രതിനിധികള്‍ക്ക് മഹല്ല് തലത്തില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളടങ്ങിയ കരടുരേഖ വിതരണം ചെയ്തു. വൈകിട്ട് നാലോടെ നടന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മൗലാനാ മുഫ്തി മതീന്‍ അഹ്മദ് കൊല്‍ക്കത്ത, ഡോ. മുസ്തഫ കമാല്‍ ത്രിപുര, അബൂസഈദ് മുഹമ്മദ് അബ്ദുല്ല നുഅ്മാന്‍ ത്രിപുര തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ബശീര്‍ ഫൈസി ദേശമംഗലം, ഉസ്മാന്‍ കല്ലാട്ടയില്‍, സി.ടി അബ്ദുല്‍ ഖാദിര്‍, സലാം ഫൈസി മുക്കം, ഹംസ ഹാജി മൂന്നിയൂര്‍, എസ്.കെ ഹംസ ഹാജി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, എം.പി സിദ്ദീഖ് ഹാജി, ഒ.എം ശരീഫ് ദാരിമി കോട്ടയം സംബന്ധിച്ചു. യു ശാഫി ഹാജി ചെമ്മാട് സ്വാഗതവും ബശീര്‍ കല്ലേപാടം നന്ദിയും പറഞ്ഞു.