സമസ്ത പൊതുപരീക്ഷാ ദിവസം നീറ്റ് പരീക്ഷയുള്ളവര്‍ വിവരമറിയിക്കണം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2017 മെയ് 6, 7 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളില്‍ മെയ് 7ന് നടക്കുന്ന 'നീറ്റ്' പരീക്ഷ എഴുതുന്നവരുന്നുണ്ടെങ്കില്‍ ആ വിവരം ബന്ധപ്പെട്ട മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ഏപ്രില്‍ 28നകം ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ. തേഞ്ഞിപ്പലം - 673636, മലപ്പുറം ജില്ല. ഫോണ്‍ നമ്പര്‍: 0494 2400256, 2401262. ഇ-മെയില്‍:  samasthalayam@gmail.com എന്ന വിലാസത്തില്‍ അറിയിക്കേണ്ടതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
- Samasthalayam Chelari