സംഘാടകര്‍ മാതൃകാ യോഗ്യരാവണം: ഐ.ബി ഉസ്മാന്‍ ഫൈസി
തൃക്കാക്കര: ഇസ്‌ലാം സാമൂഹിക സേവനത്തിനും അതിന് സാധ്യമാകുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം അനിര്‍വചനീയമാണെന്നും സാമൂഹിക സേവനരംഗത്തുള്ളവര്‍ സ്വത്വ ശുദ്ധീകരണമാണ് ആദ്യമായി പാലിക്കേണ്ടതെന്നും ഇതിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന രീതിയില്‍ ഇവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ മദീനാപാഷനില്‍ തലമുറ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. അലി ഫൈസി മേതല, മജീദ് നെട്ടൂര്‍, മൈതീന്‍ ഈട്ടിപ്പാറ, ഇസ്മായില്‍ ഫൈസി, സി.എം അലി മൗലവി, വി.എം.എ ബക്കര്‍, എന്‍.കെ ഷെരീഫ്, അഷറഫ് ഹുദവി, സിയാദ് ചെമ്പറക്കി, ബഷീര്‍ ഫൈസി, ഐ.എം സലാം, ഷാജഹാന്‍ കാരുവള്ളി, മന്‍സൂര്‍ മാസ്റ്റര്‍, സൈനുദ്ദീന്‍ വാഫി, സിദ്ദീഖ് ചിറപ്പാട്ട്, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് കുഴിവേലിപ്പടി, റഷീദ് ഫൈസി, പി.എച്ച് അജാസ്, നിയാസ് മുണ്ടംപാലം, ഷിഹാബ് മുടക്കത്തില്‍, അബ്ദുള്‍ ഖാദര്‍ ഹുദവി, ഫൈസല്‍ കങ്ങരപ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി നടന്ന നാട്ടുനന്മ സെഷന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കി.