ഇസ്ലാമിക കലാമേള ഇന്ന് ആരംഭിക്കും

തൃശൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാമേള ഇന്ന് രാവിലെ 9 മണി മുതല്‍ കേച്ചേരി എം.ഐ.സി അല്‍ അമീന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. ജില്ലയിലെ റൈഞ്ചുകളെ അഞ്ച് മേഖലകളിലാക്കി മല്‍സരം നടത്തിയതില്‍ നിന്നുള്ള വിജയികളാണ് ജില്ലയില്‍ മാറ്റുരക്കുന്നത്. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ഈ പരിപാടിയില്‍ മുന്നൂറ് വിദ്യാര്‍ഥികളും ഇരുന്നൂറോളം അധ്യാപകരുമാണ് മല്‍സരിക്കുന്നത്. മെയ് 12, 13, 14 തിയ്യതികളില്‍ കാസര്‍കോട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കാലാമേളയുടെ ഭാഗമായിട്ടാണ് ഈ മല്‍സരം നടക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ ശറഫുദ്ധീന്‍ പട്ടിക്കര, കണ്‍വീനര്‍ പരീദ് ചിറനല്ലുര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുട്ടി മൗലവി, പ്രോഗ്രാം കണ്‍വീനര്‍ ജാഫര്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.