എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ക്യാംപ് അമീര്‍

തൃശൂര്‍: സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് ക്യാംപ് അമീറായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയെ തെരഞ്ഞെടുത്തു. കോ-ഓഡിനേറ്ററായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ റശീദ് ഫൈസി വെള്ളായിക്കോട് എന്നിവരേയും തെരഞ്ഞെടുത്തു. 26, 27 തിയതകളില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന ദേശീയ പ്രതിനിധി സംഗമത്തില്‍ കേരളത്തിനകത്തും പുറത്തമുള്ള മഹല്ല് പ്രതിനിധകള്‍, മാനേജ്‌മെന്റ് ഭാരവാഹി പ്രതിനിധികള്‍, ഖത്വീബുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, അന്തമാന്‍, ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നടക്കം പതിനായിരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതിഅറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പ്രത്യേകം ഉറുദു സെഷന്‍ ഉണ്ടായിരിക്കുമെന്നും കേരളത്തിലേതിന് സമാനമായ മഹല്ല് സംവിധാനം അവിടങ്ങളില്‍ ഉണ്ടാക്കുമെന്നും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിഅറിയിച്ചു. സമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം ശനിയാഴ്ച നടക്കും.