തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സെന്റര്‍ ഫോര്‍ പബ്ലിക് എജുക്കേഷന്‍ ആന്റ് ട്രൈനിംഗി (സിപെറ്റ്) നു കീഴില്‍ ആരംഭിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്‌റ്റഡീസ് (ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്ക് ഭൗതിക പഠനത്തോടൊപ്പം മതപഠനം കൂടി ലഭ്യമാക്കുന്ന ദ്വിവത്സര കോഴ്‌സ്) സ്‌റ്റഡി സെന്ററുകളുടെ അപേക്ഷ ക്ഷണിക്കുന്നു. നിലവില്‍ അല്‍ വര്‍ദ വേങ്ങര, ഖിദ്‌മത്ത് എടക്കുളം, എന്‍ലൈറ്റന്‍ ചെങ്ങാനി, ഗാലന്റ് ചീക്കോട്, സൈനിയ്യ കോളേജ് പെരുമ്പട്ട കാസര്‍ഗോഡ്, സുവാസ്‌ക് പുല്ലിപ്പറമ്പ്, ഐ.ഡി.എന്‍ ചിറമംഗലം എന്നിവിടങ്ങളില്‍ കോഴ്‌സ് നടന്നു കൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089158520 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University