പള്ളി ദര്‍സുകള്‍: മഹല്ലുകമ്മിറ്റികള്‍ ജാഗ്രത പാലിക്കണം: ജംഇയ്യത്തുല്‍ മുദരിസീന്‍

കോഴിക്കോട്: റമദാനിനു ശേഷം പുതിയ ദര്‍സുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള ദര്‍സുകള്‍ വിപുലീകരിക്കുന്നതിനും മുദരിസുമാരും മഹല്ലു കമ്മിറ്റി ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ ദര്‍സുകളെയും അറബിക് കോളജുകളെയും ജംഇയ്യത്തുല്‍ മുദരിസീനില്‍ രജിസ്റ്റര്‍ ചെയ്യും. എല്ലാ മുദരിസുമാര്‍ക്കും മൂന്ന് മാസത്തിനകം അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന തലത്തില്‍ പൊതുപരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചെയര്‍മാനായി സമിതിയെ അധികാരപ്പെടുത്തി.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
കെ.സി. മുഹമ്മദ് ഫൈസി, അസ്ഗറലി ഫൈസി മലപ്പുറം, കെ.സി. മുഹമ്മദ് ബാഖവി, കെ.കെ.മുഹമ്മദ് ദാരിമി കണ്ണൂര്‍, മുഹമ്മദ് കുട്ടി ദാരിമി പാലക്കാട്, അബ്ദുല്‍ ബാരി ബാഖവി കോഴിക്കോട്, അബ്ദുല്ലത്വീഫ് ഹൈതമി, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുംതല, അബ്ദുറഹ്മാന്‍ ഹൈതമി ബ്ലാത്തൂര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് നന്ദിയും പറഞ്ഞു.