തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് സംഘടിപ്പിക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാര്‍ ഇന്ന് ദാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.
രാവിലെ 9 മണിക്ക് കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. ഇസ്‌ലാമിക കര്‍മശാസ്ത്രരചനകളില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന ഫത്ഹുല്‍ മുഈനിന്റെ പ്രാധാന്യവും സ്വാധീനവും വിശകലനം ചെയ്യുന്ന സെമിനാറില്‍ കേരളത്തിനകത്തും പുറത്തുമുള്ള ഗവേഷകന്മാരും പണ്ഡിതന്മാരും വിഷയാവതരണം നടത്തും.
ലീഡന്‍ യൂനിവേഴ്‌സിറ്റി പി. എച്ച്. ഡി ഗവേഷകന്‍ ഡോ. മഹ്മൂദ് ഹുദവി കൂരിയ, മുനീര്‍ ഹുദവി പാലക്കല്‍, ഡോ. അബ്ദുല്‍ ബര്‍റ് വാഫി, സ്വാദിഖ് ഫൈസി താനൂര്‍, ഡോ. അഫ്‌സല്‍ ഹുദവി ചങ്ങരംകുളം, അമീന്‍ ഹിദായത്തുല്ല ഹുദവി, അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട്, സലീം ഹുദവി മറ്റത്തൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും.
സെമിനാറിനോടനുബന്ധിച്ച് ഫത്ഹുല്‍ മുഈനിന്റെ പത്തിലധികം കൈയെഴുത്ത് പ്രതികളും ഇരുപതില്‍ പരം അനുബന്ധങ്ങളും കാവ്യരചനകളും കന്നട, മലായ്, മലയാളം വിവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഫത്ഹുല്‍ മുഈന്‍ എക്‌സ്‌പോ പ്രദര്‍ശനം ഇന്നലെ വാഴ്‌സിറ്റിയില്‍ ആരംഭിച്ചു.
കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മജ്മൂഅത്തു റസാഇല്‍ പരിഷ്‌കരിച്ച പതിപ്പ്, കേരളത്തിലെ കര്‍മശാസ്ത്രരംഗത്തെ ചലനങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിശദീകരിക്കുന്ന കേരളീയ കര്‍മശാസ്ത്രം; ചരിത്രവും അടയാളങ്ങളും എന്നീ കൃതികള്‍ സെമിനാറില്‍ പ്രകാശനം ചെയ്യും.

- Darul Huda Islamic University