ചേളാരി:
എസ്.കെ.എസ്.ബി.വി. സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് ഏപ്രില്‍ 30, മെയ് 1
ദിവസങ്ങളില്‍ കൊടക് ജില്ലയിലെ സൊണ്ടിക്കുപ്പയില് നടക്കും. സംസ്ഥാന പ്രവര്‍ത്തക
സമിതി അംഗങ്ങളും ജില്ലാ പ്രസിഡണ്ട്, സെക്രട്ടറിമാരുമാണ് ക്യാമ്പില്‍
പങ്കെടുക്കുന്നത്. ഉദ്ഘാടന സംഗമം പൈതൃക ബോധനം, ലീഡേഴ്സ് ടോക്ക്, മജ്ലിസുന്നൂര്,
ഗ്രൂപ്പ് ഡിസ്കഷന്, കര്‍മരേഖ അവതരണം എന്നിവ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍
അലി ശിഹാബ് തങ്ങള്‍, റാജിഅലി ശിഹാബ് തങ്ങള്‍, എസ്.കെ.ജെ.എം.സി.സി. സംസ്ഥാന സെക്രട്ടറി കൊടക്
അബ്ദുറഹിമാന് മുസ്ലിയാര്, ഹുസൈന് കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുല്‍
ഖാദര്‍ ഖാസിമി, അബ്ദുസ്സ്വമദ് മുട്ടം,
അഫ്സല് രാമന്തളി, ശഫീഖ് മണ്ണഞ്ചേരി, മനാഫ്
കോട്ടോപാടം, അംജിദ് തിരൂര്‍ക്കാട്,
ഫുആദ് വെള്ളിമാട്കുന്ന്, യാസര്‍ അറഫാത്ത് ചെര്‍ക്കള, അനസ്
അലി ആമ്പല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ,
റബീഉദ്ദീന്‍ വെന്നിയൂര്‍, സഅ്ദലി കോട്ടയം, സജീര്‍
കാടാച്ചിറ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen