തിരൂരങ്ങാടി: ഇസ്ലാമിക കര്‍മശാസ്ത്രരംഗത്ത് കേരളം നടത്തിയ ചലനങ്ങളും സമര്‍പ്പിച്ച സംഭാവനകളും വിശദമായി പ്രതിപാദിക്കുന്ന കേരളീയ കര്‍മശാസ്ത്രം ചരിത്രവും അടയാളങ്ങളും പുറത്തിറങ്ങുന്നു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹാണ് പുസ്തകത്തിന്റെ പ്രസാധകര്.
ഇസ്ലാമിന്റെ ആരംഭം മുതല്‍ കേരളത്തില്‍ ഏറെ മതകീയ നവോത്ഥാനപ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രക്രിയകളും നടന്നിട്ടുണ്ടെങ്കിലും പ്രസിദ്ധ പണ്ഡിത കുടുംബമായ മഖ്ദൂം കുടുംബം മുതലുള്ള ചരിത്രം മാത്രമാണ് രേഖകളിലുള്ളത്. കേരളീയ കര്‍മശാസ്ത്രരംഗത്ത് ആദികാലം മുതലുള്ള സംഭാവനകളും മുന്നേറ്റങ്ങളും പണ്ഡിത പ്രമുഖര്‍ കാത്തുസംരക്ഷിച്ച പാരമ്പര്യവും ചര്‍ച്ചക്ക് വിധേയമാക്കുകയാണ് ഗ്രന്ഥം. കേരളത്തിലെ പ്രശസ്ത കര്‍മശാസ്ത്ര ധാരകള്‍, അവയുടെ ആഗമനപശ്ചാത്തലങ്ങള്, കര്‍മശാസ്ത്രരംഗത്ത് മുദ്ര പതിപ്പിച്ച പ്രസിദ്ധ കുടുംബങ്ങള്‍, ഏറെ പണ്ഡിതരെ വാര്‍ത്തെടുത്ത വിവിധ കേന്ദ്രങ്ങള്‍, ഗ്രന്ഥരചനകളിലൂടെ പ്രതിഷ്ഠ നേടിയ പണ്ഡിതപ്രമുഖര്‍, ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള വിവിധ കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍, കേരളീയ സമൂഹത്തില്‍ വിവിധ കാലങ്ങളിലായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിമരുന്നിട്ട വിഷയങ്ങള്‍ എന്നിവയാണ് ഗ്രന്ഥം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പുസ്തകം ഏപ്രില്‍ 16ന് ദാറുല്‍ഹുദായില്‍ നടക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറില്‍ പ്രകാശിതമാകും.

- Darul Huda Islamic University