തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന ചതുര്‍ദിന സഹവാസ ക്യാമ്പ് കരിയര്‍ ജാലകം 2017 ഇന്ന് രാവിലെ 10ന് ആരംഭിക്കും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്‌ഘാടനം ചെയ്യും. യു. ശാഫി ഹാജി, കെ.എം സൈതലവി ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത SSLC, +1, +2 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ രാവിലെ 9.30ന് തന്നെ ക്യാമ്പസില്‍ എത്തിച്ചേരേണ്ടതാണ്. 7, 8, 9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ത്രിദിന സഹവാസ ക്യാമ്പ് ജൂനിയര്‍ സ്‌മാര്‍ട്ട് ഏപ്രില്‍ 18ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947600046 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University