അഗത്തി ദ്വീപ്: അഗത്തി എസ്.കെ.എസ്.എസ്.എഫും എസ്.കെ.എസ്.എം.എഫും സംയുക്തമായി സംലടിപ്പിച്ച ത്രിദിന സമസ്ത സമ്മേളനത്തിന് ഉജ്വല പരിസമാപ്തി. സമ്മേളനത്തോട് അനുബന്ധിച്ചു സമസ്ത നേതാക്കളായ എം.ടി അബ്ദുല്ല മുസ്ലിയാര് ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ദാരിമി തൂത, ഹാഫിള് ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് എന്നിവര്‍ക്ക് സ്വീകരണവും നല്കി.
അഗത്തി ഖാസി എന്‍. മുഹമ്മദ് ഹനീഫ ദാരിമി പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോട് അനുബന്ധിച്ചു കുടുംബ സംഗമവും മജ്ലിസുനൂര് വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും നടത്തി. തഖ്വിയത്തുല്‍ ഇസ്ലാം മദ്റസ തറക്കല്ലിടല്‍ കര്‍മവും സഹചാരി റിലീഫ് സെന്റര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് നിര്‍വഹിച്ചു. ത്രിദിന സമ്മേളനത്തിന്റെ സമാപന സംഗമത്തിന്റെ ഉദ്ഘാടനവും മജ്ലിന്നുനൂറിന് നേതൃത്വവും എം.ടി ഉസ്താദ് നിര്‍വഹിച്ചു. ഹാഫിള് മുഹമ്മദ് ആശിഖ് ഇബ്രാഹീം അമ്മിനിക്കാട് മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ ദാരിമി തൂത, അഗത്തി എസ് കെ എസ് എസ് എഫ് പ്രസിഡന്റ് ഹുസൈന് ഫൈസി, ഖാലി മുഹമ്മദ് ഹനീഫ ദാരിമി, ഗഫൂര്‍ മാസ്റ്റര്‍, അബ്ദു റഊഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.ടി ഉസ്താദിന്റെ നേത്യത്വത്തില്‍ എല്ലാ മദ്റസകളിലും പള്ളികളിലും സന്ദര്‍ശനം നടത്തി.