മുണ്ടക്കുളം: ശംസുല്‍
ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിലെ വിദ്യാര്‍ത്ഥി സംഘടന ജാസിയയുടെ ആഭിമുഖ്യത്തില്‍
നടത്തപ്പെടുന്ന മെഹ്ഫില്‍-17 കലാമേള ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് അവൈകണിംഗ്
റാലിയോടെ ആരംഭിക്കും. 7 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എല്‍.എ ടി.വി ഇബ്രാഹീം
ഉദ്ഘാടനം ചെയ്യും. പി.എ ജബ്ബാര്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, കെ.പി
ബാപ്പുഹാജി, സഅദ് മദനി, പി അലവി കുട്ടിഹാജി,
കുഞ്ഞാലന്‍ കുട്ടി ഹാജി, തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് മെഹ്ഫിലെ ഇഷ്ഖിന് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കും. 23 ന്
വൈകുന്നേരം സമാപന സമ്മേളനത്തോടെ അവസാനിക്കും.
- SMIC MUNDAKKULAM