പ്രതിനിധികള്‍ മഹല്ലുകള്‍ സന്ദര്‍ശിക്കും

വാദീഖുബാ : ദേശീയ പ്രതിനിധി സംഗമത്തിനെത്തിയ ഇതര സംസ്ഥാന പ്രതിനിധികള്‍ കേരളത്തിലെ വിവിധ മഹല്ലുകളില്‍ സന്ദര്‍ശനം നടത്തും. സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ വിജയകരമായി നടപ്പിലാക്കിയ മഹല്ല് സംവിധാനങ്ങളും പദ്ധതികളും ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കേരളത്തിലെ പ്രധാന മുസ്‌ലിം കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കേരളാ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുകയാണ് ലക്ഷ്യം. ഹാദിയക്കു കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കോഡിനേറ്റര്‍മാരായിരിക്കും സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുക.