കോഴിക്കോട്: ഏപ്രില്‍ 12ന് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രാജ്യനന്മക്കായി വിനിയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളും ജനറല്‍സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാരും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. ശരീഅത്ത് നിയമ പ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കാന്‍ ലക്ഷ്യമാക്കി ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും, പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിനും ശരീഅത്ത് സംരക്ഷണത്തിനും പൊരുതാന്‍ കെല്‍പുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

- Samasthalayam Chelari