കുമ്പള: വിശ്വ പണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം ശാഫി (റ) യുടെ നാമധേയത്തില്‍ ആരംഭിച്ച ഇമാം ശാഫി ഇസ്‌ലാമിക്ക് അക്കാദമിയില്‍ വര്‍ഷന്തോറും നടത്തിവരാറുള്ള ജല്‍സഃ സീറത്ത് ഇമാം ശാഫി (റ) യും മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമവും ഈ വരുന്ന ഏപ്രീല്‍ 21,22,23 തിയ്യതികളിലായി നടത്തപ്പെടുന്നു. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അക്കാദമി കാമ്പസില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി കെ. മുഹമ്മദ് അറബി കുമ്പള, എം.എം ഇസ്സുദ്ദീന്‍ കുമ്പള, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം.പി മുഹമ്മദ് സഅദി, ഉമറുല്‍ ഖാസിമി, മൂസ ഹാജി കോഹിനൂര്‍, മൂസ ഹാജി ബന്തിയോട്, മൂസ ഹാജി, താജ് അബ്ദുല്ല ഹാജി, സി.എ ഫാറൂഖ്, ഉമര്‍ അപ്പോളോ, മൂസ നിസാമി, സാലൂദ് നിസാമി, ശമീര്‍ വാഫി, സുബൈര്‍ നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ ഹൈത്തമി നന്ദിയും പറഞ്ഞു.
- Imam Shafi Academy
- Imam Shafi Academy