തൃശൂര്‍: എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമത്തിന് മാതൃക പരമായ ആതിഥ്യമൊരുക്കി എസ്.എം.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി. രണ്ടു ദിവസങ്ങളിലായി മലബാര്‍ എന്‍ജിനിയറിങ് കോളജില്‍ നടന്ന പ്രതിനിധി സംഗമത്തിനെത്തിയ അയ്യായിരത്തോളം മഹല്ല് ഭാരവാഹികള്‍ക്ക് ആവശ്യമായ വിവിധയിനം ഭക്ഷണങ്ങള്‍, കുടിവെള്ളം, ശീതീകരിച്ച ക്വാമ്പ് ഹാള്‍, ഗതാഗതം തുടങ്ങിയ സൗകര്യങ്ങല്ലെമൊരുക്കി എസ്.എം.എഫ് ജില്ലാ കമ്മിറ്റി. ജില്ലാ കമ്മിറ്റിക്കു കീഴില്‍ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയേഴ്‌സ്, മലബാര്‍ എന്‍ജിനിയറിങ് കോളജ് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, ദാറുല്‍ ഹുദാ പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവരാണ് സംഗമത്തിന് വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കിയത്.
ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി ബശീര്‍ ഫൈസി കല്ലേപാടം എന്നിവരുടെ നേതൃത്വത്തില്‍ ബശീര്‍ ഫൈസി ദേശമംഗലം, ഉസ്മാന്‍ കല്ലാട്ടയില്‍ ശംസുദ്ദീന്‍ വി്ല്ലനൂര്‍, വി.എം മുബാറക്, ഷാഹിദ് കോയ തങ്ങള്‍, ഇല്യാസ് ഫൈസി തുടങ്ങിയ വിവിധ പോഷക സംഘടനാ ഭാരവാഹികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.