ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ
വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക്
ആക്ടിവിറ്റീസ്-ഹാദിയക്ക് പുതിയ ഭാരവാഹികള്‍.
വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ഹുദവികളുടെ വാര്‍ഷിക
സംഗമത്തിലാണ് 2017-19 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 120 കൗണ്‍സിലറര്‍മാരും
59 എക്‌സിക്യൂട്ടീവ് അംഗങ്ങളുമടങ്ങിയതാണ് ഹാദിയ പ്രവര്‍ത്തക സമിതി.
സംഗമം ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ നദ്‌വി സംഗമം
ഉദ്ഘാടനം ചെയ്തു. അലി മൗലവി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാദിയ
സി.എസ്.ഇ ബുക്ക് പ്ലസ് പുറത്തിറക്കിയ നാലു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. കെ.എം
സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍
സംബന്ധി്ച്ചു. റാശിദ് ഹുദവി പുതുപ്പള്ളി സ്വാഗതവും പി.കെ ന്വാസിര്‍ ഹുദവി കൈപ്പുറം
നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്
(പ്രസിഡന്റ്), സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, കെ.ടി അശ്‌റഫ് ഹുദവി പൈങ്കണ്ണൂര്‍,
സയ്യിദ് മഹ്ശൂഖ് ഹുദവി കുറുമ്പത്തൂര്‍ (വൈ.പ്രസിഡന്റുമാര്‍), മുഹമ്മദ്
ശരീഫ് ഹുദവി ചെമ്മാട് (ജന.സെക്രട്ടറി), ഇ.കെ റഫീഖ് ഹുദവി കാട്ടുമുണ്ട
(വര്‍ക്കിംഗ് സെക്രട്ടറി),
മുഹമ്മദ് ശരീഫ് ഹുദവി കാപ്പ്, ഇസ്ഹാഖ് ഹുദവി ചങ്ങരംകുളം, ശബീര്‍
ഹുദവി അരക്കുപ്പറമ്പ് (ജോ. സെക്രട്ടറിമാര്‍), നദീര്‍ ഹുദവി വേങ്ങര (ട്രഷറര്‍).
- Darul
Huda Islamic University