ദേശമംഗലം (വാദി ഖുബാ): സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആസ്ഥാന മന്ദിരം കോഴിക്കോട്ട് നിര്മിറക്കും. ദേശീയ പ്രതിനിധി സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
20 കോടി ചെലവില്‍ നിര്മിചക്കുന്ന മന്ദിരത്തില്‍ മസ്ജിദ്, ഖാസി മന്ദിരം, ട്രെയ്‌നിങ് സെന്റര്‍, വ്യക്തിത്വ വികാസ കേന്ദ്രം, ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ ബഹുമുഖ സംരംഭങ്ങളാണ് ഒരുക്കുന്നത്.
മന്ദിര നിര്മാകണത്തിന്റെ വിഭവ സമാഹരണത്തിനായി മഹല്ലു ഭാരവാഹികളും നിവാസികളും മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു.