കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം തോറും
നടത്തി വരാറുളള ജല്‍സഃ സീറത്തു ഇമാം ശാഫി(റ) വും മജ്‌ലിസുന്നൂര്‍ വാര്‍ഷിക
സംഗമത്തിന്നും നാളെ തുടക്കമാവും. ഇമാം ശാഫിയുടെ ആണ്ട്‌നേര്‍ച്ചയോടനുബന്ധിച്ച്
വിപുലമായി ത്രിദിന പരിപാടികളാണ് സ്ഥാപനത്തില്‍ 21, 22, 23
തിയതികളിലായി നടക്കുന്നത്.
ഇരുപത്തിയൊന്നാം തിയതി വെളളിയാഴ്ച്ച രാവിലെ അക്കാദമി
ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബി കുമ്പള പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക്
സമാരംഭം കുറിക്കപ്പെടും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍
കെ. എസ് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന്
മഗ്‌രിബ് നിസ്‌ക്കാരാനന്തരം മജ്‌ലിസ്സുന്നൂര്‍ വാര്‍ഷിക സംഗമത്തിന് ജില്ലാ അമീര്‍
ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വ നല്‍കും. സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍
തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. സയ്യിദ് ശഫീഖലി ശിഹാബ്
തങ്ങള്‍ പാണക്കാട്,
എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, ഖാസി പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ഹാജി
വി.കെ അബൂബക്കര്‍ മുസ്ലിയാര്‍, പാത്തൂര്‍ അഹ് മദ് മുസ്ലിയാര്‍, മാഹിന്‍
മുസ്ലിയാര്‍ ചെറുകുന്ന് തുടങ്ങിയ പണ്ഡിത മഹത്തുക്കളും സാദാത്തീങ്ങളും
സംബന്ധിക്കും.
ശനിയാഴിച്ച രാവിലെ പത്തു മണിക്ക് നടക്കുന്ന ഇത്തിസാല്‍
കുടുംബ സംഗമം ഖാസി ത്വാഖ അഹ് മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ്
കുട്ടി ഫൈസി ആനമങ്ങാട്,
ശമീര്‍ വാഫി കരുവാരക്കുണ്ട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍
ക്ലാസ്സെടുക്കും. ഞായറാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്ഥാപന സാരഥി എം. എ
ഖാസിം മുസ്ലിയാരുടെ അദ്ധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ സെക്രട്ടറി യു. എം അബ്ദുല്‍
റഹ്മാന്‍ മൗലവി ഉദ്ഘാടനം നിര്‍വ്വഹിക്കു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ അല്‍
ബുഖാരി കുന്നുങ്കൈ കൂട്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു. ടി ഖാദര്‍,
മൊയ്തീന്‍ ബാവ എം. എല്‍. എ,
ചെര്‍ക്കളം അബ്ദുല്ല, പി. ബി അബ്ദുല്‍ റസ്സാഖ് എം. എല്‍.
എ, എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ, മെട്രൊ മുഹമ്മദ് ഹാജി, യഹ്‌യ
തളങ്കര, അബ്ദുല്‍ ലത്തീഫ് ഉപ്പള, ഡോ. മുഹമ്മദ് പാവൂര്‍, തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി
സംബന്ധിക്കും.
- Imam Shafi Academy