അല്‍ ഫഖീഹ് അഖില കേരള ഫത്ഹുല്‍ മുഈന്‍ ക്വിസ് മത്സരം സമാപിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്ഹ് നടത്തുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച അല്‍ ഫഖീഹ് അഖില കേരള ഫത്ഹുല്‍ മുഈന്‍ ക്വിസ് മത്സരം സമാപിച്ചു. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ സംസ്ഥാനത്തെ ദര്‍സ് അറബിക് കോളേജ് സ്ഥാപനങ്ങളില്‍ നിന്നുള്ള 121 ടീമുകള്‍ പങ്കെടുത്തു. ദാറുല്‍ഹുദാ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥികളായ സ്വഫ്‌വാന്‍, മുഹമ്മദലി ശിഹാബ് എന്നിവര്‍ ജേതാക്കളായി. പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജിലെ സുഫൈല്‍, മുസ്തഫ, തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ ബാസിത്ത്, സിയാദ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ്‌പ്രൈസും ഏപ്രില്‍ 16 ന് നടക്കുന്ന ഫത്ഹുല്‍ മുഈന്‍ സെമിനാറില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്. സെമിനാറിനുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10 ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.www.dhiu.in, +91 8943756196.
- Darul Huda Islamic University