എസ്.എം.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റ് പന്തല്‍കാല്‍ നാട്ടല്‍ കര്‍മം ഇന്ന്

തൃശൂര്‍: മഹല്ല് ഉമ്മതിന്റെ കരുത്ത് എന്ന പ്രമേയത്തില്‍ 26,27 തിയതികളിലായി തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ ഡെലിഗേറ്റ്‌സ് മീറ്റിനുള്ള പന്തല്‍കാല്‍ നാട്ടല്‍ കര്‍മം ഇന്ന് വൈകിട്ട് നാലിന് നടക്കും.
തൃശൂര്‍ ജില്ലാ എസ്.എം.എഫ് പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിക്കും. സമസ്തയുടെയും പോഷകസംഘടനകളുടേയും നേതാക്കള്‍ സംബന്ധിക്കും.