ദാറുല്‍ഹുദാ മിഅ്‌റാജ് സമ്മേളനത്തിന് അന്തിമരൂപമായി

ഹിദായ നഗര്‍: മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ സംഘടിപ്പിക്കാറുള്ള മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം 23 ന് ഞായറാഴ്ച കാമ്പസില്‍ നടക്കും.
വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടക്കുന്ന ഖുര്‍ആന്‍ ഖത്മ് ദുആ മജ്‌ലിസ് സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും. മഗ്‌രിബ് നമസ്‌കാരാന്തരം മിഅ്‌റാജ് സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. സ്വാലിഹ് ഹുദവി തൂത മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനാ മജ്‌ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University