വാദീഖുബാ : കേരളത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല സമസ്തയെന്നും പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാക്കി സമസ്ത ഭാരത ജംഇയ്യത്തുല്‍ ഉലമാ എന്നാക്കണമെന്നും ആള്‍ ഇന്ത്യാ സുന്നത്ത് ജമാഅത്ത് ജനറല്‍ സെക്രട്ടറി മൗലാനാ മുഫ്തി മതീന്‍ അഹമ്മദ് കൊല്‍ക്കത്ത. ഇതര സംസ്ഥാന പ്രതിനിധികള്‍ക്കായി നടന്ന പ്രത്യേക സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേവലം കേരളത്തിലെ മാത്രം സംഘടനയല്ലെന്നും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ചെറിയ തോതിലെങ്കിലും ഇതര സംസ്ഥാനങ്ങളിലെത്തിയിട്ടുണ്ടെങ്കിലും അവ രാജ്യവ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.