തൊടുപുഴ: ഏപ്രില്‍ 26, 27 തിയതികളില്‍ തൃശൂരില്‍
നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ സമ്മേളനം വിജയിപ്പിക്കുവാന്‍ എസ്.വൈ.എസ് ഇടുക്കി
ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
എല്ലാ
സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന മഹല്ല് സംഗമമാണ് തൃശൂരില്‍
നടക്കുന്നത്. ദേശീയ തലത്തില്‍ മഹല്ലുകളില്‍ നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതികള്‍
സമ്മേളനത്തില്‍ പ്രഖ്യാപിക്കും.
യോഗത്തില്‍ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ്
കാശിഫി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി
എം.എം ഫതഹുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ പുഴക്കര , പി.എസ്.
സുബൈര്‍, പി.ഇ മുഹമ്മദ് ഫൈസി,
സി.എച്ച് ഇബ്രാഹീംകുട്ടി, പി.ഇ ഹുസൈന്‍,
പി.എസ്. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പാണക്കാട് സയ്യിദ് ഉമറലി ശിഹബ് തങ്ങള്‍ ചാരിറ്റബിള്‍
സെല്ലിന്റെ നേതൃത്വത്തില്‍ റമളാന്‍ റിലീഫ് നടത്തുവാനും എസ്.വൈ.എസ് സംസ്ഥാന
കമ്മിറ്റി നടത്തി വരുന്ന ആദര്‍ശ സമ്മേളന ക്യാംപയിനിന്റെ ഭാഗമായുള്ള ജില്ലാ ആദര്‍ശ
സമ്മേളനം അടുത്ത മാസം നടത്തുവാനും യോഗം തീരുമാനിച്ചു.