മദീനയുടെ സന്ദേശമാണ് മാനവികതക്കാവശ്യം: കെ.എസ് അലി തങ്ങള്‍

മദീനയുടെ സന്ദേശമാണ് മാനവിക സമൂഹത്തിനാവശ്യമെന്നും നന്മയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ സമൂഹം സജ്ജരായിരിക്കണമെന്നും കുമ്പോല്‍ കെ.എസ് അലി തങ്ങള്‍. മദീനാ പാഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രാരംഭ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലമത്രയും രാജ്യത്തിന് സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്വ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യവുമാണ്. രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-  Ahmedharis Rahmani