കോഴിക്കോട്: താനൂരിലെ തീരദേശ മേഖലയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ പത്തിനും പതിനെട്ടിനും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് കൗൺസിലിംഗ് ക്യാമ്പ് 29-04-2017 ശനിയാഴ്ച താനൂർ എച്ച് എസ് എം ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. രാവിലെ ഒൻപത് മണിക്ക് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ പോലും ലഹരിക്കടിമപ്പെടുകയും വിവിധ റാക്കറ്റുകളുടെ ഭാഗമായി മാറുകയും ചെയ്യുന്ന സാഹചര്യം മേഖലയിലുണ്ട്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാന്‍ മതബോധമുള്ള വിദ്യാഭ്യാസവും ശിക്ഷണവും നല്‍കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി വിദ്യാര്‍ത്ഥികളെ പ്രത്യേകം ഇന്റര്‍വ്യൂ നടത്തി വിവിധ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ പഠനത്തിന് അവസരമൊരുക്കും.
താനൂർ തീരദേശ മേഖലയിലെ പതിമൂന്ന് മഹല്ലുകളിൽ നിന്ന് ഇന്റർവ്യുവിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ അക്കാദമിക് പാനൽ സെലക്ഷൻ പരീക്ഷക്കും ഇൻറർവ്യുവിനും നേതൃത്വം നൽകും. Contact: 9562697525