മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ പ്രതിനിധി
സമ്മേളനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് പള്ളികളില്‍ വിളംബര പ്രഭാഷണം
നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഓരോ മഹല്ലില്‍ നിന്നും പങ്കെടുക്കേണ്ട അഞ്ച് പ്രതിനിധികളുടെ ബയോഡാറ്റ പൂരിപ്പിച്ചു
വാങ്ങി ഓഫീസില്‍ എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.