കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. റൈറ്റേഴ്സ് ഫോറം സംസ്ഥാന
കമ്മിറ്റി യുവ എഴുത്തുകാർക്കായി സാഹിത്യ രചനാ പരിശീലന ക്യാമ്പ് നടത്തി. ' പ്രാസം ' എന്ന
പേരിൽ നടന്ന പരിപാടി പ്രമുഖ ചെറുകഥാകൃത്ത് പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അലി വാണിമേൽ
അധ്യക്ഷനായി. വിവിധ സെഷനുകളിൽ ശരീഫ് ഹുദവി ചെമ്മാട്, ഡോ. ഷഫീഖ് വഴിപ്പാറ, അബ്ദുസ്വമദ്
റഹ്മാനി ഓമച്ചപ്പുഴ,
സലാം റഹ്മാനി കൂട്ടാലുങ്ങൽ, നൗഫൽ വാഫി കിഴക്കോത്ത്
പരിശീലനത്തിന് നേതൃത്വം നൽകി.