ഹിദായനഗര്‍: ദാറുല്‍ഹുദായില്‍ വര്‍ഷം തോറും നടത്തറുളള മിഅ്‌റാജ്
ദിന പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്(23ന് ഞായറാഴ്ച) ഹിദായനഗര്‍
കാമ്പസില്‍ നടക്കും.
വൈകീട്ട് ഏഴിന് പ്രാര്‍ത്ഥനാ സമ്മേളനം സമസ്ത കേരള
ജംഈയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ജിഫ്‌രി മുത്ത് കോയ തങ്ങള്‍ ഉദ്ഘാടനം
ചെയ്യും.ദാറുല്‍ ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത
വഹിക്കും.ശൈഖുനാ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ അനുഗ്രഹഭാഷണം നിര്‍വ്വഹിക്കും.സ്വാലിഹ്
ഹുദവി തൂത മിഅ്‌റാജ് സന്ദേശ പ്രഭാഷണം നടത്തും.പ്രാര്‍ത്ഥനാ മജ് ലിസിന് കോഴിക്കോട്
ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.വി.പി അബ്ദുല്ലാ
കോയ തങ്ങള്‍, സി.എച്ച്.ബാപ്പുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, സയ്യിദ്
ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കളാവ് സൈദലവി മുസ്‌ലിയാര്‍, സൈദാലി കുട്ടി ഫൈസി കോറാട്
സംബന്ധിക്കും.
വൈകീട്ട് അസര്‍
നമസ്‌കാരനന്തരം ഖത്വ്മ് ദുആ മജ്‌ലിസ് നടക്കും. സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി
നേതൃത്വം നല്‍കും.
- Darul Huda Islamic University