കാസര്‍കോട്: മാനവിക ഐക്യത്തിന്റെ
സന്ദേശമോതി ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മദീനാ പാഷന്‍ തളങ്കര
ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ചരിത്രമുറങ്ങുന്ന മാലിക്
ദീനാറിന്റെ ചാരത്തൊരുക്കിയ ഹുദൈബിയ്യയില്‍ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം
സംഗമിച്ചത്.
ഇന്നലെ വൈകുന്നേരം കാസര്‍കോട്
പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ തൂവെള്ള വസ്ത്ര ധാരികളായ
ആയിരങ്ങള്‍ അണിനിരന്നു. സമസ്തയുടെ പതാകയുമേന്തിയാണ് അച്ചടക്കത്തിന്റെ
പടച്ചട്ടയണിഞ്ഞ വിദ്യാര്‍ഥി പടയണി ഹുദൈബിയ്യയിലേക്ക് നീങ്ങിയത്. താജുദ്ദീന്‍
ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍
സാലൂദ് നിസാമി, സയ്യിദ് ഹാദി തങ്ങള്‍, ഖലീലുര്‍റഹ്മാന്‍ കാശിഫി തുടങ്ങിയവര്‍ പ്രകടനത്തിന്
നേതൃത്വം നല്‍കി.
ഹുദൈബിയ്യയില്‍ നടന്ന
പൊതുസമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന
അധ്യക്ഷനായി. സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സത്താര്‍
പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന. സെക്രട്ടറി
ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഖാസി ത്വാഖാ അഹ്മദ് മൗലവി അനുഗ്രഹ പ്രഭാഷണം
നടത്തി. മദീനാ പാഷന്‍ സുവനീര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ
മുഹമ്മദ് ഹാജി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു. ഇ.കെ
മഹ്മൂദ് മുസ്‌ലിയാര്‍, പൈവെളിഗെ
പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, സി.ടി അഹ് മദലി, ഖലീലുറഹ്മാന്‍ കാശിഫി, സി.കെ.കെ
മാണിയൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ദീഖ് നദ്‌വി ചേരൂര്‍, സയ്യിദ് ഹാദി തങ്ങള്‍, ചെങ്കള
അബ്ദുല്ല ഫൈസി, കണ്ണൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി.പി അലി ഫൈസി, അബൂബക്കര്‍ സലൂദ് നിസാമി, സ്വാലിഹ് മുസ്‌ലിയാര്‍
ചൗക്കി,
കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, മജീദ് ദാരിമി, പള്ളങ്കോട്
അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍
റഹ്മാന്‍ മാസ്റ്റര്‍, സുഹൈര്‍
അസ്ഹരി പള്ളങ്കോട്, അശ്‌റഫ് എടനീര്‍, റശീദ് ഫൈസി ആറങ്ങാടി, സലാം ഫൈസി പേരാല്‍, സിദ്ദീഖ്
അസ്ഹരി പാത്തൂര്‍, യൂനുസ് ഫൈസി, യൂനുസ് ഹസനി, സിദ്ദീഖ് ബെളിഞ്ചം, ഇസ് മാഈല്‍
മച്ചംപാടി, സിറാജ് ഖാസിലേന്‍, ബദ്‌റുദ്ദീന്‍ ചെങ്കള, മുബാറക് ഹസൈനാര്‍ ഹാജി, ടി.കെ അബ്ദുല്ല
ഫൈസി,
അശ്‌റഫ് മിസ്ബാഹി, ഇര്‍ഷാദ് ബെദിര, പി.എച്ച്
അസ്ഹരി ആദൂര്‍, മൊയ്തു ചെര്‍ക്കള, അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, ലത്തീഫ് കൊല്ലമ്പാടി, മൂസഹാജി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സി.ഐ അബ്ദുല്‍ ഹമീദ്, എം.എ ഖലീല്‍, പാണലം
അബ്ദുല്ല മൗലവി, സഅദ് ഹാജി, ഹംസ പള്ളിപ്പുഴ, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Ahmedharis Rahmani