കാസര്‍കോട്: സമസ്തയുടെ വൈസ്
പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ
നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നത് വരെ എസ്.കെ.എസ്.എസ്.എഫ്
സമരരംഗത്തുണ്ടായിരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന പറഞ്ഞു.
മദീനാ പാഷന്‍ സമ്മേളനത്തിന്റെ ആധ്യക്ഷം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ പടിയായി പ്രധാന മന്ത്രിക്ക് ഒരു ലക്ഷം ഇമെയിലുകളും പോസ്റ്റുകാര്‍ഡുകളും
എസ്.കെ.എസ്.എസ്.എഫ് അയച്ചിരുന്നു. സി.ബി.ഐയുടെ പുനരന്വേഷണവും വിഫലമായ നിലക്ക്
അടുത്ത ദിവസം മുതല്‍ എസ്.കെ.എസ്.എസ്.എഫ് സമരമുഖത്തിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും
ഏതറ്റം വരെ സഞ്ചരിക്കാനും എസ്.കെ.എസ്.എസ്.എഫ് തയ്യാറാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
- Ahmedharis Rahmani