തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്‌ഹ് ആന്റ് ഉസ്വൂലുല്‍ ഫിഖ്‌ഹ് കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മജ്‌മൂഅത്തുര്‍റസാഇല്‍ എന്ന ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്നു. ഏപ്രില്‍ 16 ന് ദാറുല്‍ ഹുദായില്‍ വെച്ച് നടക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറില്‍ വെച്ച് ഗ്രന്ഥം പ്രകാശിതമാകും. ശാഫിഈ കര്‍മശാസ്‌ത്രസരണി, ഖിബ്‌ല നിര്‍ണയ ശാസ്‌ത്രം തുടങ്ങി വിവിധ വിഷയങ്ങളടങ്ങിയ അദ്ദേഹത്തിന്റെ അഞ്ച് രചനകള്‍ ഉള്‍കൊള്ളുന്നതാണ് പ്രസ്‌തുത ഗ്രന്ഥം.
- Darul Huda Islamic University