മദീന: ആയിരക്കണക്കിന് വിശ്വാസികൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന മദീനയിലെ നോമ്പു തുറ ശ്രധ്ധേയമാകുന്നു
മലയാളികളുള്പ്പെടെ വിവിധ സംഘടനകളും വ്യക്തികളും ഇതിനു നെത്ര്തം നൽകാനുണ്ട് . മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികള്‍ക്ക് വ്യത്യസ്തങ്ങളായ നോമ്പ് തുറ വിഭവങ്ങളാണ് ഇവര്‍ ഒരുക്കുന്നത്.
ആതിഥേയത്തിന് പേര് കേട്ട പ്രവാചക നഗരിയില്‍ നോമ്പ് തുറപ്പിക്കാനുള്ള മത്സരത്തിലാണ് സ്വദേശികളും വിദേശികളും. മസ്ജിദുന്നബവിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേണ്ട വിഭവങ്ങളുമായാണ് ഇവര്‍ ഹറമിലെത്തുക. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തങ്ങളുടെ ഇരു കയ്യിലും മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള വിഭവങ്ങളുണ്ടാകും. പാതയോരങ്ങളില്‍ വെച്ച് നോമ്പ് തുറ വിഭവങ്ങള്‍ കൈമാറുന്ന കാഴ്ചകളാണ് എങ്ങും. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളും വ്യക്തികളും മസ്ജിദുന്നബവിയില്‍ നോമ്പ് തുറ സംഘടിപ്പിക്കാറുണ്ട്.
സംസം വെള്ളവും കാരക്കയും ഖഹ്വയും തൈരും റൊട്ടിയുമാണ് പളളിക്കകത്ത് നോമ്പ് തുറക്കാന്‍ ലഭിക്കുക. പളളിയുടെ മുറ്റത്ത് വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭിക്കും. അറബികളുടെ പാരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. റമദാന്‍ അവസാനം വരെ മദീനയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നോമ്പ് തുറക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഇവര്‍ ഒരുക്കും. മദീനയിലെ പേരു കേട്ട ഈത്തപ്പഴ വിപണിയിലും റമദാന്‍ ആരംഭിച്ചതോടെ തിരക്ക് വര്‍ദ്ധിച്ചു. രാവിലെ മുതല്‍ തന്നെ സ്വദേശികളും വിദശികളും ഈത്തപ്പഴം വാങ്ങാനായി ചന്തയിലെത്തുന്നുണ്ട്.അജ് വ എന്ന ഈത്തപ്പഴമാണ് മദീനയില്‍ പേരുകേട്ട ഈത്തപ്പഴം. നബി(സ) ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇതിന് ഹദീസുകലിലും ഏറെ മഹത്വമുണ്ട്.
Vٌedio (File)