തജ്‌രിബ; SKSSF ദഅ്‌വാ ഫീല്‍ഡ് വര്‍ക്കിന് തുടക്കമായി

SKSSF ത്വലബാ വിംഗ് ദഅ്‌വാ ഫീല്‍ഡ് വര്‍ക്ക് ചെമ്മാട് ദാറുല്‍ ഹുദായില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : SKSSF സില്‍വര്‍ജൂബിലിയുടെ ഭാഗമായി മതവിദ്യാര്‍ഥി വിഭാഗമായ ത്വലബാ വിംഗ് സംഘടിപ്പിക്കുന്ന ദഅ്‌വാ ഫീല്‍ഡ് വര്‍ക്കിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. ബശീര്‍ ഫൈസി ദേശമംഗലം, സി. പി ബാസിത് ചെമ്പ്ര, ത്വയ്യിബ് കുയ്‌തേരി, റാഫി മുണ്ടംപറമ്പ്, ലത്വീഫ് എറണാകുളം സംസാരിച്ചു. 
കേരളത്തിനകത്തും പുറത്തുമുള്ള 8 ജില്ലകളിലെ 25 മഹല്ലുകളിലാണ് ഫീല്‍ഡ് വര്‍ക്ക് സംഘടിപ്പിക്കുന്നത്. ഗൃഹസന്ദര്‍ശനം, ഫാമിലി മീറ്റ്, തസ്‌കിയത്ത് ക്യാമ്പ്, മഹല്ല്‌സര്‍വ്വേ, കുരുന്നുകൂട്ടം, ഫാമിലി മീറ്റ്, ലഘുലേഖവിതരണം തുടങ്ങിയ വിവിധയിനം പരിപാടികളാണ് ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത മഹല്ലുകളില്‍ നടക്കുന്നത്. ഫീല്‍ഡ് വര്‍ക്കിന് പ്രത്യേക പരിശീലനം നേടിയ 75 മതവിദ്യാര്‍ത്ഥികളാണ് നേതൃത്വം നല്‍കുന്നത്. പരിശീലന ക്യാമ്പിന് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍, എസ്. എം. എഫ് കോര്‍ഡിനേറ്റര്‍ ജഅ്ഫര്‍ ഹുദവി ബംഗാളത്ത്, അബ്ദുള്ള റഹ്മാനി കാസര്‍കോഡ് എന്നിവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE