SYS പ്രഖ്യാപന സമ്മേളനം; അനന്തപുരി ഒരുങ്ങി


തിരുവനന്തപുരം:  സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് അനന്തപുരി ഒരുങ്ങി. ഏറ്റവും ഉയര്‍ന്ന സജ്ജീകരണങ്ങളാണ് നഗരിയില്‍ ഒരുക്കുക. സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ വിജയത്തില്‍ പാഠം ഉള്‍കൊണ്ടായിരിക്കും സമ്മേളനതിന് എസ്.വൈ.എസ് നേത്രത്വം ഒരുങ്ങുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്ന് പോലീസ് പറഞ്ഞു. 
പ്രവര്‍ത്തകര്‍ എത്തേണ്ട റൂട്ട് അടുത്ത ദിവസങ്ങളില്‍ അറിയിക്കും 
സമ്മേളനത്തോടനുബന്ധിച്ച് മാധ്യമവിചാരണ സെമിനാര്‍ സ്വാഗതസംഘം ഓഫീസില്‍ നടത്തി. ബഹു: ന്യൂനപക്ഷ ക്ഷേമ കാര്യമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തി. വിവിധ മാധ്യമപ്രതിനിധികള്‍ സംസാരിച്ചു.