ബഹ്‌റൈന്‍ സമസ്‌ത റബീഉല്‍ അവ്വല്‍ ഉംറ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ 
ഘടകം നടത്തുന്ന ഉംറ തീര്‍ത്ഥാടനത്തിന്റെ
രജിസ്‌ട്രേഷന്‍ മുഹമ്മദ്‌ കുട്ടി ഇരിമ്പിളിയത്തില്‍ 
നിന്നും രേഖകള്‍ സ്വീകരിച്ച്‌ സയ്യിദ്‌ ഫക്‌റുദ്ധീന്‍ 
കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു.
മനാമ: റബീഉല്‍ അവ്വലില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകം സംഘടിപ്പിക്കുന്ന പ്രഥമ ഉംറ ബാച്ചിലേക്ക്‌ റജിസ്‌ട്രേഷന്‌ 
ആരംഭിച്ചു.
പ്രഗല്‍ഭരും പരിചിതരുമായ പണ്‌ഢിതരുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന റബീഉല്‍ അവ്വലിലെ ഉംറ സംഘം 2013 ജനുവരി 23 നും ഫെബ്രുവരി 6 നുമാണ്‌ മനാമയില്‍ നിന്നും പുറപ്പെടുന്നത്‌.
കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ നടന്ന രജിസ്‌ട്രേഷന്‍ ചടങ്ങില്‍ മുഹമ്മദ്‌ കുട്ടി ഇരിമ്പിളിയത്തില്‍ നിന്നും രേഖകള്‍ സ്വീകരിച്ച്‌ സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങളാണ്‌ ഉംറ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌.
ഉമറുല്‍ ഫാറൂഖ്‌ ഹുദവി, അബ്‌ദുറസാഖ്‌ നദ്‌വി, എം.സി അലവി മൌലവി, എം.സി മുഹമ്മദ്‌ മുസ്ലിയാര്‍, എസ്‌.എം അബ്‌ദുല്‍ വാഹിദ്‌, വി.കെ കുഞ്ഞഹമ്മദ്‌ ഹാജി, കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി തുടങ്ങിയവരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുത്തു.
ഉംറ യാത്ര ഉദ്ധേശിക്കുന്നവര്‍ക്കുള്ള പഠന ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്നും വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബഹ്‌റൈനിലെ മനാമ, മുഹറഖ്‌, റഫ, ജിദാലി, ഹൂറ, ഗുദൈബിയ, ഹമദ്‌ ടൌണ്‍, ജിദ്‌ഹഫ്‌സ്‌, സനാബിസ്‌, ഹിദ്ദ്‌, സല്‍മാനിയ, ദാറുല്‍ ഖുലൈബ്‌, അദ്‌ലിയ, ബുദയ്യ എന്നിവിടങ്ങളിലെ സമസ്‌താലയങ്ങളുമായി ബന്ധപ്പെടണമെന്നും ബഹ്‌റൈന്‍ സമസ്‌ത നേതാക്കള്‍ അറിയിച്ചു.