തിരുവനന്തപുരം: ഡിസംബര്‍ 19ന് തിരുവനന്തപുരത്ത് നടക്കുന്ന സുന്നി യുവജന സംഘം പ്രഖ്യാപന സമ്മേളനത്തോടനു ബന്ധിച്ച് ഇന്ന് സ്വാഗതസംഘം ഓഫീസില്‍ മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാമേള നടക്കും. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, പ്രസംഗം, അറബി, മലയാളം ഗാനം, സംഘഗാനം, അറബിമലയാളം കഥാപ്രസംഗം, പടപ്പാട്ട് എന്നീ വിഷയങ്ങളിലാണ് മത്സരപരിപാടി. സുപ്രസീനിയര്‍, സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തിലാണ് മത്സരം. 2012ല്‍ ചെങ്ങനാശ്ശേരിയില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഇന്ന് കലാമേളയില്‍ പങ്കെടുക്കുന്നത്.