STEP: ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ഒരു പുതിയ കാല്‍വെപ്പ്



സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍
(കണ്‍വീനര്‍, STEP-2 സ്വാഗതസംഘം)


വിദ്യാഭ്യാസ, സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ മുസ്ലിം സമുദായം എന്നും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. കേരളീയ മുസ്ലിം വിദ്യാഭ്യാസ സാംസ്‌കാരീക മണ്ഡലങ്ങളില്‍ സമസ്ത  നിര്‍വഹിച്ച പങ്കും ചെറുതല്ല. കാലാനുസൃതമായി വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നേത്ര്പരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായത്തിന്റെ പിന്മുറക്കാര്‍ രാഷ്ട്ര നിര്‍മ്മാണത്തിലും ഒരിക്കലും പിന്നാക്കം ക്കം നിന്നുകൂടാ.
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് ന്റെ കീഴില്‍ കഴിഞ്ഞ 8 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടാായ്മയാണ്  TREND. സമുദായത്തിന്റെ സത്വര ശ്രദ്ധപതിയേണ്ട മേഖലകളില്‍ TREND  ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്നു. മഹല്ല് ബോധവത്കരണം, രക്ഷാകര്‍തൃ പരിശീലന പദ്ധതി, പരീക്ഷാ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, ദാമ്പത്യ കൗസിലിംഗ്, കൗമാര കൗസിലിംഗ്, കരിയര്‍ എക്‌സിബിഷന്‍ തുടങ്ങിയ മേഖലക്കലില്‍ ഇതിനകംതന്നെ  TREND  സാനിദ്ധ്യമറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നൂറിലതികം സീനിയര്‍, ജൂനിയര്‍ റിസോഴ്‌സ് അംഗങ്ങള്‍ ഇന്നു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകുന്നുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ള സംഘടനാ പ്രവര്‍ത്തകരും അക്കാദമിക് സമൂഹവും ഇതിനുവേണ്ട സഹായസഹകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെതും എടുത്തുപറയേണ്ടതാണ്. 
ട്രെന്ന്റെകു  കീഴില്‍ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായും നടന്നുവരു ഉന്നത വിദ്യാഭ്യാസ പദ്ധതിയാണ്  STEP (Student Talent Empowering Program) അഭിരുചിക്കനുസരിച്ച് വിദ്യര്‍ഥികളെ അതാതു മേഖലകളില്‍ പരിശീലിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഒന്നാം ഘട്ടം (2011-2016) ഷാര്‍ജ എസ്.കെ.എസ്.എസ്.ഫിന്റെ സഹകരണത്തോടെ നടന്നുവരുന്നു. തെരെഞ്ഞെടുക്കപ്പെട്ട 140 വിദ്യാര്‍ത്ഥികള്‍ ഇതിന് കീഴില്‍ പരിശീലനം നടത്തിക്കോണ്ടിരിക്കുന്നു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തപ്പെടുന്ന പൊതു വിജ്ഞാന പരീക്ഷ (ജനറല്‍ അവയര്‍ണെസ് ടെസ്റ്റ്)യിലൂടെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നു. തുടര്‍ന്ന് നടത്തപ്പെടുന്ന സംസ്ഥാനതല പരീക്ഷയില്‍ അഭിരുചി പരീക്ഷ (സി-ഡാറ്റ്) വഴിയും ഗ്രൂപ്പ് ചര്‍ച്ച(ജി.ഡി) വഴിയും തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് . STEPന്റെ കീഴില്‍ പരിശീലനം നല്‍കപ്പെടുത്. അഞ്ചുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ മൂന്ന് തരത്തിലാണ് ലക്ഷ്യത്തിലേക്ക് നയിക്കുത്. സിവില്‍ സര്‍വീസ് ഉള്‍പ്പടെ ഉന്നത മേഖലകളില്‍ എത്തിപ്പെടാനാവശ്യമായ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകളും ട്രെയിനിങ്ങുക്കലുമാണ് ഒതിലേറ്റവും പ്രധാനം. അവധിക്കാലങ്ങളില്‍ നടക്കുന്ന റെസിഡെന്‍ഷ്യല്‍ ക്യാമ്പുകളിലൂടെ ഇതു നടപ്പിലാക്കും. ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള പരീക്ഷകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രാപñരാക്കുതിനുള്ള റൈറ്റിംഗ് സ്‌കില്‍ ഉണ്ടാക്കിയെടുക്കുതും ഇത്തരം വര്‍ക്കുഷോപ്പുകളിടെ ഭാഗമായി വരുന്നു. 
ഓണ്‍ലൈന്‍ വഴിയുള്ള പരിശീലന പരിപാടികളണ് രണ്ടാമത്തെ ഘട്ടം. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനം, പുതിയ വിവരങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഈമൈല്‍ വഴി ലഭ്യമാക്കും. കുട്ടികള്‍ക്കു ആവശ്യമായ ആത്മ പ്രചോദനം നല്‍കുതിനുള്ള ലോക്കല്‍ മെന്റിംഗ് സിസ്റ്റം രക്ഷിതാക്കള്‍ക്കുള്ള പരിശീലനവുമാണ് മൂന്നാമത്തെ ഘട്ടം. ഒരോ പ്രദേശത്തുമുള്ള 5-10 വിദ്യാര്‍ത്ഥികളെ വീതം ആ ഭാഗത്തുള്ള  TREND റീജ്യണല്‍ റിസോഴ്‌സ് അധ്യാപകന്റെ കീഴില്‍ മെന്റിംഗ് നടത്തും. എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ക്കു ഫലപ്രദമായ പാരന്റിംഗ് വ്യത്യസñ പാഠങ്ങളിലായി നല്‍കി തങ്ങളുടെ മക്കളെ സഹായിക്കാന്‍ അവരെയും പ്രാപñരാക്കും.
പരിശീലന കാലയലവില്‍ ഏറ്റവും മികവ് പുലര്‍ത്തു വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരിശീലനം ഉള്‍പ്പടെയുള്ള ഉന്നത കോഴ്‌സുകളിലേക്കുള്ള സൗജന്യ പരിശീലനത്തിനായി അയക്കുകയും മറ്റുള്ളവരെ ഏറ്റവും കാലീകവും അവരുടെ അഭിരുചിക്കനുസൃതമായ കരിയര്‍ കേന്ദ്രങ്ങളിലേക്ക് നയികുകയും ചെയ്യു രീതിയിലായിരിക്കും പദ്ധതിയുടെ പ്രയോഗവത്കരണം. .STEPന്റെ രണ്ടാംബാച്ച് വിദ്യാര്‍ത്ഥികളുടെ പരിശീലനം ഒക്‌ടോബര്‍ 5നു (വെള്ളിയാഴ്ച്ച) രാത്രി എട്ടുമണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കു പ്രൗഢമായ സദസ്സില്‍ വെച്ച് ബഹുമാന്യനായ കേരളാ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ അബ്ദു റബ്ബ് ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിക്കുകയാണ്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.  TREND ഡയറക്ടര്‍ എസ്.വി മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കേരളത്തിലെ മത സാമൂഹ്യ സാംസ്‌കാരീക മേഖലക്ക് നിസñൂല സംഭാവനകള്‍ നല്‍കിയ മെട്രോ മുഹമ്മദ് ഹാജിയെ ചടങ്ങില്‍ വെച്ച് ആദരിക്കും. അബൂദാബിയിലെ മലയാളി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കു ചടങ്ങിലേക്ക് ഏവരുടെയും സാന്നിദ്ധ്യം ക്ഷണിക്കുന്നു.