
മയ്യിത്ത് നിസ്‌കാരം ഇന്ന് മനാമ യമനിപള്ളിയില്‍
മനാമ: ഇന്നലെ അന്തരിച്ച സമസ്‌ത പ്രസിഡന്റും സാത്വികനുമായിരുന്ന ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ഇന്ന്(ബുധന്‍)രാത്രി ഇശാ നമസ്‌കാര ശേഷം(7.30 പി.എം) മനാമ യമനി മസ്‌ജിദില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു.
സമസ്‌ത ഉലമാ ഉമറാ സംഗമം ഇന്ന്
മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച സമസ്‌ത പ്രസിഡന്റും സാത്വികനുമായിരുന്ന ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ദിക്‌ര്‍ ദുആ മജ്‌ലിസുകള്‍ നടത്താനും ഏരിയാ തലങ്ങളില്‍ അനുസ്‌മരണ സംഗമങ്ങള്‍ നടത്താനും സമസ്‌ത കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ ബന്ധപ്പെട്ടവരോടഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്രസ്സാ മുഅല്ലിംകളും മാനേജ്‌മെന്റ് ഭാരവാഹികളുമുള്‍ക്കൊള്ളുന്ന അടിയന്തിര ഉലമാ ഉമറാ സംഗമം ഇന്ന് മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സയില്‍ നടക്കും. ബന്ധപ്പെട്ട മുഴുവനാളുകളും സംബന്ധിക്കണമെന്ന് മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു
സമസ്‌ത മദ്രസ്സകള്‍ക്ക് ഇന്ന് അവധി
മനാമ: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡ ന്റ് ശൈഖുനാ ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ബഹ്‌റൈന്‍ റൈഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഏരിയകളിലെയും സമസ്‌ത മദ്‌റസകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ബഹ്‌റൈന്‍ റൈഞ്ച് സെക്രട്ടറി ഇബ്രാഹീം മുസ്ലിയാര്‍ അറിയിച്ചു. സമസ്‌തയുടെ ആഹ്വാനമനുസരിച്ച് എല്ലാ മദ്രസ്സാ മുഅല്ലിംകളും ഉലമാക്കളും ഉമറാക്കളുമടങ്ങുന്ന മുഴുവന്‍ ഏരിയാ ഭാരവാഹികളും ഇന്ന് വൈകുന്നേരം 5.30 ന് കേന്ദ്ര മദ്രസ്സയായ മനാമ സമസ്‌ത മദ്രസ്സയില്‍ നടക്കുന്ന ദുആ മജ്‌ലിസില്‍ എത്തിച്ചേരണമെന്ന് മദ്രസ്സാ മാനേജ്‌മെന്റും അറിയിച്ചു.